കോഴിക്കോട്: പത്തു വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ചയെ ബാധിക്കുന്ന ഏർളി കൺസെറ്റ് സ്കോളിയോസിസ് രോഗത്തിന് നൂതന ആക്ടീവ് അപെക്സ് കൺട്രോൾ ശസ്ത്രക്രിയ കീ ഹോൾ വഴി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി. നട്ടെല്ലിന് വളവ് സംഭവിച്ച രണ്ട് കുട്ടികളിലാണ് ആസ്റ്റർ അഡ്വാൻസ്ഡ് സ്പൈൻ സെന്റർ വിഭാഗം മേധാവി ഡോ.വിനോദ് വിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം ഈ അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. ......
ചെന്നൈ: തമിഴ്നാട്ടിൽ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ഡിഎംകെ മുന്നണിയിൽ വിള്ളൽ ശക്തമാകുന്നു. സഖ്യകക്ഷികൾ ഒന്നൊന്നായി മുന്നണി വിടുന്നതിനിടെ, ഒമ്പത് വർഷമായി ഡിഎംകെയ്ക്കൊപ്പമുണ്ടായിരുന്ന എംഡിഎംകെയും ബന്ധം അവസാനിപ്പിച്ചു. ......
ധനകാര്യ മന്ത്രി കൂടിയായ മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച കേരളാ ബജറ്റ് 2026 പ്രവാസി സമൂഹത്തെ ചേർത്തുപിടിക്കുന്നതും, അവർക്ക് പ്രാധാന്യം നല്കുന്നതുമാണെന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി പതിറ്റാണ്ടുകളായി പ്രവാസി മലയാളികൾ പ്രവർത്തിച്ചു വരികയാണ്. ഗൾഫ് രാജ്യങ്ങളിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും മലയാളികൾ അയച്ചുകൊണ്ടിരിക്കുന്ന പണം കേരളത്തിന്റെ ഉപഭോഗശേഷി വർധിപ്പിക്കുന്നതിലും ജീവിത നിലവാരം ഉയർത്തുന്നതിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ......
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനയാത്ര മുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 2.50ന് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്യേണ്ടിയിരുന്നത്. ......
തിരുവനന്തപുരം: ആറ്റുകാലിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ നിരന്തര പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബത്തിന്റെ പരാതി. ആറ്റുകാലിലെ വാടകവീട്ടിൽ ഇന്നലെ രാത്രിയാണ് 27-കാരിയായ ആരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ......
കൊച്ചി: മൂവാറ്റുപുഴയാറിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പിതാവിന്റെയും മൃതദേഹം കണ്ടെത്തി. മൂവാറ്റുപുഴ സ്വദേശി നാരായണന്റേതാണ് ഇന്ന് കണ്ടെത്തിയ മൃതദേഹം. ......
കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജ് പാക്കേജിൽ വിദേശ ഇന്ത്യക്കാർക്കായി (എൻ ആർ ഐ) സീറ്റ് സംവരണം ഏർപ്പെടുത്തണമെന്ന് ഐ സി എഫ് ആവശ്യപ്പെട്ടു. ഹ്രസ്വകാല ഹജ്ജ് പാക്കേജ് നടപ്പിലാക്കിയത് ഹജ്ജ് തീർഥാടകരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള കാലോചിതവുമായ നടപടിയായാണ്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഈ പദ്ധതി കൂടുതൽ സൗകര്യപ്രദമാവും. ......
ഇറാൻ ലോകത്തിന് മുന്നിൽ എന്നുമൊരു അത്ഭുതമാണ്. ഇറാനികളുടെ പോരാട്ടവീര്യം തന്നെയാണ് എങ്ങും ചർച്ചകളിൽ നിറയുന്നത്.......
ദോഹ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കടത്തിന്റെ പുതിയ വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പുമായി ജി.സി.സി ലഹരിവിരുദ്ധ ക്രിമിനൽ ഇൻഫർമേഷൻ സെന്റർ (GCC-CICCD) ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുള്ള അൽ ഖാതർ. ലഹരി ഭീഷണി ഇപ്പോൾ പരമ്പരാഗത കടത്തുരീതികളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, യുവാക്കളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയും ഡിജിറ്റൽ ഇടങ്ങളും വഴി ലഹരിപ്രചാരണം ശക്തമാകുന്നതാണ് പുതിയ വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ആഗോള ലഹരി പ്രശ്നം: നിലനിൽക്കുന്ന പ്രതിസന്ധികളും പുതിയ വെല്ലുവിളികളും നൂതന പ്രതിരോധങ്ങളും' എന്ന ഇത്തവണത്തെ രാജ്യാന്തര ലഹരിവിരുദ്ധ ദിന പ്രമേയം നിലവിലെ സാഹചര്യങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ-ആരോഗ്യ സാഹചര്യങ്ങളെ നേരിടാൻ ജി.സി.സി രാജ്യങ്ങൾ ഒന്നിച്ച് 'ജി.സി.സി ലഹരിവിരുദ്ധ തന്ത്രം (2025-28)' എന്ന സമഗ്രമായ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ......